ക്രിസ്മസ് കരോള്‍ ഗാന, ക്രിസ്മസ് ഫാദര്‍ മത്സരങ്ങള്‍
കോട്ടയം: വെള്ളൂര്‍ സെന്റ് സൈമണ്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ യൂത്ത് അസോസിയേഷന്‍ ക്രിസ്മസ് കരോള്‍ ഗാനമത്സരവും ക്രിസ്മസ് ഫാദര്‍ മത്സരവും നടത്തും. ക്രിസ്മസ് ദിനത്തില്‍ വൈകീട്ട് ആറു മണിക്ക് പള്ളിയങ്കണത്തിലാണ് മത്സരം. ഗീവര്‍ഗീസ് മോര്‍ ഗ്രിഗോറിയോസ് എവര്‍ റോളിങ് ട്രോഫിക്കും പാണംപടിക്കല്‍ ഫാ. ടി. സി. ജോര്‍ജ് മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിക്കും കാഷ് അവാര്‍ഡിനും വേണ്ടിയാണ് മത്സരം നടത്തുന്നത്. താത്പാര്യമുള്ളവര്‍ വെള്ളിയാഴ്ചയ്ക്കുമുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9946929787, 9846789535.