ക്രിസ്മസ് ആഘോഷിച്ചു
പെരുമ്പാവൂര്‍: ബഥേല്‍ സുലോക്കോ യാക്കോബായ സുറിയാനി കത്തീഡ്രലിന് കീഴിലുള്ള 10 കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷവും കരോളും നടന്നു. ക്രിസ്തുദേവന്റെ ജനനം വിളിച്ചറിയിച്ച് പെരുമ്പാവൂര്‍, ഇരിങ്ങോള്‍, അല്ലപ്ര പ്രദേശങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ചു.
വികാരി ഫാ. വര്‍ഗീസ് തെക്കേക്കര കോറെപ്പിസ്കോപ്പ ഫാ. ഷിബു കരുമോളത്ത് എന്നിവര്‍ നേതൃത്വം വഹിച്ചു. കുടുംബയൂണിറ്റ് വാര്‍ഷിക സമ്മേളനം മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.