കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ചാപ്പലില്‍ വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍ തുടങ്ങി
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ ചാപ്പലില്‍ വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനും കാലം ചെയ്ത ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ ശ്രാദ്ധപ്പെരുന്നാളിനും കൊടിയേറ്റി. വികാരി ഫാ. ഏലിയാസ് കാപ്പുംകുഴിയില്‍ വി. കുര്‍ബ്ബാനക്കുശേഷം കൊടി ഉയര്‍ത്തി. സഹ. വികാരി ഫാ. ബിനുവര്‍ഗീസ്, ട്രസ്റ്റി സ്ലൂബാ ഐക്കരക്കുന്നത്ത്, ബാബുപോള്‍, പൗലോസ് പാറക്കാട്ടില്, പൗലോസ് കുന്നത്ത്, എന്നിവര്‍ സംബന്ധിച്ചു. ഞായറാഴ്ച രാവിലെ 6.45നും 8.30നും വി. കുര്‍ബാനയുണ്ടാകും. സെപ്തംബര്‍ 7-ാം തീയതിവരെ രാവിലെ 7ന് പ്രഭാത പ്രാര്‍ത്ഥനയും 7.30ന് കുര്‍ബാനയും നടക്കും.