കോലഞ്ചേരി പള്ളിയില്‍ പൊതുയോഗം വിളിക്കണം: ശ്രേഷ്ഠ ബാവ
കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ പൊതുയോഗം വിളിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. പള്ളിയിലെ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബാവ. കഴിഞ്ഞ 40 വര്‍ഷമായി നിയമാനുസൃത പൊതുയോഗം കൂടുകയോ തെരഞ്ഞെടുപ്പ് നടത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടു. യാക്കോബായ സഭ ന്യായമായ ഒത്തുതീര്‍പ്പിന് ഒരുക്കമാണെന്നും ബാവ പറഞ്ഞു. വികാരി ഫാ. ഏലിയാസ് കാപ്പുംകുഴിയില്‍ അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കി. ഫാ. ബിനു വര്‍ഗീസ്, ഫാ. മാത്യൂസ് ഓമ്പാളയില്‍, ഫാ. രാജു കൊളാപ്പുറത്ത്, ഫാ. ബേബി മാനാത്ത്, ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. എല്‍ദോസ് തോട്ടപ്പിള്ളില്‍, ഫാ. റെജി വെട്ടുകാട്ടില്‍, ഫാ. ജിബു ചെറിയാന്‍, ഫാ. ജോര്‍ജ് പാറേക്കാട്ടില്‍, സ്ലീബ ഐക്കരക്കുന്നത്ത്, ബാബു പോള്‍, കുര്യാച്ചന്‍ കൊച്ചുകുടിയില്‍ എന്നിവര്‍ പ്രസംഗിച്ചു