കുറുപ്പംപടി കത്തീഡ്രല്‍ പെരുന്നാളിന് നാളെ കൊടിയേറും
കുറുപ്പംപടി മാര്‍ത്താമറിയം കത്തീഡ്രലില്‍ പെരുന്നാളും ധ്യാനയോഗങ്ങളും 10 മുതല്‍ 15 വരെ നടക്കും. 10ന് രാവിലെ 7.30ന് സഖറിയാസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത കൊടിയേറ്റും.
14 വരെ രാവിലെ 10ന് തുത്തുട്ടി സെന്റ് ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രത്തിന്റെ ധ്യാനയോഗങ്ങള്‍ ഫാ. എന്‍.പി. ജോര്‍ജ് നാരകത്തുകുടി, ഫാ. പി.ഒ. പൗലോസ് പള്ളത്തുകുടി, ഫാ. ഗീവര്‍ഗീസ് അരീയ്ക്കല്‍, ഫാ. വര്‍ഗീസ് മറ്റമന എന്നിവര്‍ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കും.
15ന് രാവിലെ 10ന് കുര്‍ബാനയ്ക്ക് മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ‘സുനോറൊ’ വണങ്ങുന്നതിന് സൗകര്യമുണ്ടാകും. നേര്‍ച്ചസദ്യ, പ്രദക്ഷിണം, ആശിര്‍വാദം എന്നിവയും നടക്കും. പത്രസമ്മേളനത്തില്‍ വികാരി ഫാ. ഗീവര്‍ഗീസ് ചെറിയച്ചേരില്‍, ഫാ. ജേക്കബ്ബ് കാക്കോളില്‍, ഫാ. ടി.പി. എല്‍ദോ, ഫാ. സെബി എല്‍ദോസ് തുടങ്ങിയവര്‍ പങ്കെടുത്തു.