കുടുംബസംഗമവും അനുമോദന യോഗവും
കോലഞ്ചേരി: കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ ചാപ്പലില്‍ കുടുംബസംഗമവും അനുമോദന യോഗവും സംഘടിപ്പിച്ചു. വികാരി ഫാ. ബോബി തറയാനിയിലിന്റെ അധ്യക്ഷതയില്‍ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു.സംസ്ഥാനതലത്തില്‍ മികച്ച അധ്യാപകനുള്ള അവാര്‍ഡ്നേടിയ കക്കാട്ടുപാറ ഗവ. എല്‍പി സ്കൂള്‍ ഹെഡ്മാസ്റ്റര് എന്‍.ആര്. ശ്രീനിവാസനെ ചടങ്ങില്‍ അനുമോദിച്ചു. 50 വിവാഹവാര്‍ഷികങ്ങള്‍ ആഘോഷിച്ച ദമ്പതിമാരെ ആദരിച്ചു. ഫാ. ഏലിയാസ് കാപ്പുംമുഴി ഡയറക്ടറി പ്രകാശനം ചെയ്തു. മെഡിക്കല്‍ കോളേജ് സീനിയര്‍ കൗണ്‍സിലര്‍ ഫ്രാന്‍സിസ് മൂത്തേടന് കുടുംബനവീകരണ ക്ലാസ് നടത്തി.