കിഴക്കമ്പലം സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ ഓര്മപെരുന്നാള്
കിഴക്കമ്പലം: സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ പരിശുദ്ധന്മാരുടെ ഓര്മപെരുന്നാള് വെള്ളിയാഴ്ച ആരംഭിക്കും. രാവിലെ 7.30ന് കുര്‍ബാന കൊടിയേറ്റ് വികാരി ഫാ. ദാനിയേല്‍ തട്ടാറ നിര്‍വഹിക്കും. വൈകിട്ട് സെന്റ് മേരീസ് സണ്‍ഡേ സ്കൂള്‍ ശതാബ്ദിയാഘോഷവും ഭക്തസംഘടന വാര്‍ഷികവും ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകിട്ട് 6.15ന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം. തുടര്‍ന്ന് പ്രദക്ഷിണം ഞാറള്ളൂര്‍ കുരിശുവഴി മോളേല്‍ കുരിശിങ്കലേക്ക്.പ്രധാന പെരുന്നാള്‍ ദിവസം ഞായറാഴ്ച 8.30ന് വി. മൂന്നിന്മേല് കുര്‍ബാന ഡോ. മാത്യൂസ് മാര്‍ അന്തിമോസ് മെത്രോപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും. തുടര്‍ന്ന് പ്രദക്ഷിണം വിലങ്ങാട്ടു ചിറ കുരിശിങ്കലേക്ക്. ഒരു മണിക്ക് നേര്‍ച്ച സദ്യ.വിശുദ്ധ കുര്‍ബാന മദ്ധ്യേ മാര്‍ കൗമയുടെ തിരുശേഷിപ്പ് കബറില്‍ നിന്നും പുറത്തെടുത്ത് വിശ്വാസികള്‍ക്ക് വണങ്ങുന്നതിനു സൗകര്യം ഒരുക്കും.