കശ്‌മീര്‍ പ്രളയം: സഹായവുമായി :മോര്‍ ഗ്രീഗോറിയോസ് ജാക്കോബൈറ്റ് സ്‌റ്റുഡന്റ്‌സ് മൂവ്‌മെന്റ്(എം.ജി.ജെ.എസ്.എം) രംഗത്ത്.
മുളന്തുരുത്തി: കശ്‌മീര്‍ പ്രളയത്തിനിരകളായവരെ സഹായിക്കുന്നതിന് യാക്കോബായസഭയുടെ വിദ്യാര്‍ഥി പ്രസ്‌ഥാനമായ മോര്‍ ഗ്രീഗോറിയോസ് ജാക്കോബൈറ്റ് സ്‌റ്റുഡന്റ്‌സ് മൂവ്‌മെന്റ്(എം.ജി.ജെ.എസ്.എം) രംഗത്ത്. എറണാകുളം ജില്ലയിലെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ഇന്നും നാളെയുമായി വിദ്യാര്‍ഥികള്‍ മരുന്നും വസ്‌ത്രവും പണവും സമാഹരിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 150 വിദ്യാര്‍ഥികള്‍ ഇന്നും നാളെയുമായിബൈക്ക് റാലി നടത്തി സഹായങ്ങള്‍ ശേഖരിക്കും.
ഇന്നു രാവിലെ 9ന് പിറവം മോര്‍ കൂറിലോസ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ആരംഭിക്കുന്ന ബൈക്ക് റാലി നടന്‍ ലാലു അലക്‌സ് ഉദ്‌ഘാടനം ചെയ്ും.യ സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും ചേര്‍ന്ന് ആദ്യസംഭാവന ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയ്‌ക്കു കൈമാറും. പിറവത്തുനിന്ന് രണ്ടുസംഘങ്ങളായി തിരിഞ്ഞ് ആദ്യത്തേത് ഇലഞ്ഞി, മോനിപ്പിള്ളി, ഉഴവൂര്‍, കൂത്താട്ടുകുളം, അഞ്ചല്‍പ്പെട്ടി, പാമ്പാക്കുട, പിറമാടം, മാറാടി വഴി മൂവാറ്റുപുഴയില്‍ സമാപിക്കും. രണ്ടാമത്തേത് പിറവം, ആരക്കുന്നം, വെട്ടിക്കല്‍, തിരുവാണിയൂര്‍, തലക്കോട്, മുളന്തുരുത്തി, പെരുമ്പിള്ളി, കാഞ്ഞിരമറ്റം, പൂത്തോട്ട, നടക്കാവ്, പുതിയകാവ്, കൃംതാ സെമിനാരി വഴി തൃപ്പൂണിത്തുറയില്‍ സമാപിക്കും.
നാളെ ആദ്യ സംഘം രാവിലെ പുത്തന്‍കുരിശില്‍ തുടങ്ങി, കോലഞ്ചേരി, കടയിരുപ്പ്, പള്ളിക്കര വഴി പെരുമ്പാവൂര്‍ എത്തുകയും രണ്ടാമത്തെ സംഘം മൂവാറ്റുപുഴ, കോതമംഗലം വഴി പെരുമ്പാവൂരില്‍ ആദ്യസംഘവുമായി ചേര്‍ന്ന് ആലുവ, ഇടപ്പിള്ളി വഴി ഒബ്‌റോണ്‍ മാളില്‍ എത്തുമ്പോള്‍ നാസിക് ദൂള്‍ പെര്‍ഫോമെന്‍സുമായി ബാസ് ഹണ്ടേഴ്‌സ് ബൈക്ക് റാലിയെ സ്വീകരിക്കും. വൈകിട്ട് 5.30ന് ഒബ്‌റോണ്‍ മാളില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപോലീത്ത അധ്യക്ഷത വഹിക്കും. നടന്‍ ക്യാപ്‌റ്റന്‍ രാജു കശ്‌മീര്‍ ദുരിതാശ്വാസനിധി മെത്രാപ്പോലീത്തക്കു കൈമാറും. യോഗത്തില്‍ മേയര്‍ ടോണി ചമ്മണി, സാജു പോള്‍ എം.എല്‍.എ, ഹൈബി ഈഡന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ പ്രസംഗിക്കും.
–