കവളങ്ങാട് സീനായ് മാര്‍ യൂഹാനോന്‍ മാംദോനോ യാക്കോബായ പള്ളിയിലെ വൃശ്ചികം മൂന്ന് പെരുന്നാളിന് കൊടിയേറി.
നേര്യമംഗലം: കവളങ്ങാട് സീനായ് മാര്‍ യൂഹാനോന്‍ മാംദോനോ യാക്കോബായ പള്ളിയിലെ വൃശ്ചികം മൂന്ന് പെരുന്നാളിന് കൊടിയേറി. വികാരി ഫാ. ബൈജു ചാണ്ടി തടികൂട്ടില്‍ കൊടിയേറ്റിന് മുഖ്യകാര്‍മികനായി. വെള്ളിയാഴ്ച രാവിലെ 8ന് കുര്‍ബാന, വൈകിട്ട് 6.15ന് സന്ധ്യാപ്രാര്‍ഥന, ഇടവക മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ യൗസേബിയോസിന്റെ കാര്‍മികത്വത്തില്‍ നടക്കും. ശനിയാഴ്ച രാവിലെ 8.30ന് മൂന്നിന്മേല് കുര്‍ബാനയ്ക്ക് ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികനാകും.തുടര്‍ന്ന് പ്രദക്ഷിണവും നേര്‍ച്ചസദ്യയും നടക്കും. കൊടിയേറ്റ്ചടങ്ങിന് ട്രസ്റ്റിമാരായ ബെന്നിപോള്‍, കെ.വി. ബേബി, സജീവ് മത്തായി എന്നിവര്‍ പങ്കെടുത്തു.