കരിങ്ങാച്ചിറ കത്തീഡ്രലില്‍ തമുക്ക് പെരുന്നാള്‍ തുടങ്

കരിങ്ങാച്ചിറ: ജോര്‍ജീയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പ്രസിദ്ധമായ തമുക്ക് പെരുന്നാള്‍ തുടങ്ങി. ഞായറാഴ്ച രാവിലെ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസാണ് പെരുന്നാളിന് കൊടിയേറ്റിയത്. വിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ ഓര്‍മയാണ് പെരുന്നാള്‍ ആഘോഷം.വടക്കന്‍പറവൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്ന് പരിശുദ്ധ അബ്ദുള്‍ ജലീല്‍ ഗ്രിഗോറിയോസ് ബാവായുടെ തിരുശേഷിപ്പും തിരുവാങ്കുളം ക്യംതാ സെമിനാരിയില്‍ നിന്ന് പരിശുദ്ധ പൗലോസ് മാര്‍ അത്താനാസ്യോസ് വലിയ തിരുമേനിയുടെ തിരുശേഷിപ്പും ഘോഷയാത്രയായി കരിങ്ങാച്ചിറ കത്തിഡ്രലിലെത്തിച്ചു. സന്ധ്യാപ്രാര്‍ഥനയ്ക്കുശേഷം തിരുശേഷിപ്പുകള്‍ കത്തീഡ്രലിന്റെ വടക്കുവശത്ത് പ്രത്യേകം തയ്യാറാക്കിയ പേകടത്തില്‍ സ്ഥാപിച്ചു. മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഗീവര്‍ഗീസ് മാര്‍ അത്താനസ്യോസ്, ഐസക് മാര്‍ ഒസ്താത്തിയോസ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. പെരുന്നാള്‍ ചൊവ്വാഴ്ച സമാപിക്കും. പ്രദക്ഷിണം പോകുമ്പോള്‍ ഗതാഗത തടസ്സം ഒഴിവാക്കാനായി സ്ലീബാ വന്ദനത്തിനുവേണ്ടി പടിഞ്ഞാറെ കുരിശ് തെക്കേനട, ഹില്‍പ്പാലസ് കവല, പറപ്പിള്ളി റോഡ് കവല, ക്യംതാ സെമിനാരി കവല, കേശവന്‍പടി, തിരുവാങ്കുളം കുരിശുപള്ളി എന്നീ സ്ഥലങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് വികാരി ഫാ. റോയി പോള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

* Copy This Password *

* Type Or Paste Password Here *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>