കടമറ്റം പള്ളിയില്‍ കുടുംബസംഗമവും യുവജന സംഗമവും നാളെ
കോലഞ്ചേരി: കടമറ്റം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ നാലാമത് ഇടവക സംഗമവും യുവജന സംഗമവും ഞായറാഴ്ച നടക്കും. ശനിയാഴ്ച ഇടവകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിളംബരജാഥയ്ക്ക് സ്വീകരണം നല്‍കും. ഞായറാഴ്ച രാവിലെ 6.45 നും 8.30 നും കുര്‍ബാന നടക്കും. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന യുവജന സംഗമം ഫാ. ജേക്കബ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യും. ഫാ. ജോസഫ് കടുപ്പില്‍ ക്ലെസെടുക്കും. വൈകിട്ട് 6 മുതല്‍ നടക്കുന്ന കുടുബ യൂണിറ്റുകളുടെ വാര്‍ഷികം സഭാ ട്രസ്റ്റി തമ്പൂ ജോര്‍ജ് തുകലന്‍ ഉദ്ഘാടനം ചെയ്യും.