ഓര്‍മപ്പെരുന്നാളും കണ്‍വെന്‍ഷനും
കോതമംഗലം: പിണ്ടിമന സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാളും കണ്‍വെന്‍ഷനും ഒന്നുമുതല്‍ ഏഴുവരെ നടക്കും. ബുധനാഴ്ച രാവിലെ 7.30ന് ഫാ. ബേബി ജോണ്‍ പാണ്ടാലിയുടെ നേതൃത്വത്തില്‍ കുര്‍ബാന, 9.30ന് കൊടിയേറ്റ്. വൈകീട്ട് ഏഴിന് ശ്രേഷ്ഠബാവ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിര്‍വഹിക്കും.വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ രാവിലെ 7.30ന് കുര്‍ബാനയും വൈകീട്ട് ഏഴിന് കണ്‍വെന്‍ഷനും ഉണ്ടാകും. ആറാം തീയതി രാവിലെ 7.30ന് ദനഹ ശുശ്രൂഷ, കുര്‍ബാന, വൈകീട്ട് ആറിന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം, രാത്രി 7.45ന് നേര്‍ച്ചസദ്യ, 8.30ന് പ്രദക്ഷിണവും ഉണ്ടാകും. ഏഴിന് രാവിലെ 8.30ന് കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ കുര്‍ബാന. രാവിലെ 11ന് നേര്‍ച്ചസദ്യ, ഉച്ചക്ക് 12ന് പ്രദക്ഷിണം, രണ്ടിന് കൊടിയിറക്കവും നടക്കും.