എം.ജെ.എസ്.എസ്.എ. കോതമംഗലം മേഖലാ പരിശീലന ക്യാമ്പ്
കോതമംഗലം: എം.ജെ.എസ്.എസ്.എ. കോതമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ത്രിദിന നേതൃത്വ പരിശീലന ക്യാമ്പ് ആരംഭിച്ചു. മാര്‍തോമ ചെറിയ പള്ളിയില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കുര്യാക്കാസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. വികാരി ഫാ. ബിജു അരീക്കല്‍ അധ്യക്ഷനായി. ഫാ. ബേബി മംഗലത്ത്, ഫി. സിബി ഇടത്തില്‍, പി.വി. പൗലോസ്, എല്‍ദോ ഐസക്ക്, എന്‍.എ. ജോസ്, വി.പി. ജോയി എന്നിവര്‍ സംസാരിച്ചു. ഡി. കോര സ്വാഗതം പറഞ്ഞു. ബുധനാഴ്ച വൈകീട്ട് നാലിന് ക്യാമ്പ് സമാപിക്കും.