ആരക്കുന്നം പള്ളിയില്‍ എട്ട്‌നോമ്പാചരണം
ആരക്കുന്നം: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി വലിയ പള്ളിയില്‍ ദൈവമാതാവിന്റെ ജനനപെരുന്നാള്‍ ആരംഭിച്ചു. 8 ന് സമാപിക്കും. 2-ാം തീയതി മുതല്‍ 6 വരെ രാവിലെ 7 ന് കുര്‍ബാനയും തുടര്‍ന്ന് മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടാകും. ബുധനാഴ്ച രാവിലെ 9.30ന് ഡോ. ജോര്‍ജ് സാമുവല്‍ തിരുവല്ല നയിക്കുന്ന ആത്മരക്ഷാ ധ്യാനം ഉണ്ടാകും.7 ന് രാവിലെ 7 നും, 8.30 നും കുര്‍ബ്ബാന, വൈകീട്ട് 6.30 ന് സന്ധ്യാപ്രാര്‍ത്ഥനയും വചനശുശ്രൂഷയും ഉണ്ടാകും. 8 ന് രാവിലെ 7.30 ന് കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രദക്ഷിണം, നേര്‍ച്ച, ആശീര്‍വാദം എന്നിവ നടത്തും.