ആത്മീയതയില്‍ അധിഷ്ഠിതമല്ലാത്ത ക്രിസ്തീയത! – സിബി വര്‍ഗ്ഗീസ്, ചേലാമഠം (MGJSM)
ക്രിസ്തീയത ഇന്ന് ആത്മീയതയില്‍ നിന്ന് വ്യതിചലിച്ചിട്ട് ഒരുപിടി സ്വാര്‍ത്ഥമോഹികളുടെ കൈകളിലെ സ്വാര്‍ത്ഥലാഭങ്ങള്‍ക്ക് മാത്രമുള്ള ഒരു ഉപാധിയായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ക്രിസ്തീയത ഇന്ന് മൂല്യശോഷണത്തിന്റെ പാതയിലാണ്. വിലകൊടുത്ത് വാങ്ങാവുന്നതാണോ ക്രിസ്തീയത? ക്രിസ്തുവിന്റെ അനുയായികള്‍ എന്ന നാമകരണം ഇന്ന് നമുക്ക് ചേരുന്നതാണോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.