അല്ലപ്ര സെന്റ് ജേക്കബ് സിറിയന്‍ യാക്കോബായ പള്ളിയില്‍ ശതോത്തര ജൂബിലി
പെരുമ്പാവൂര്‍ : അല്ലപ്ര സെന്റ് ജേക്കബ് സുറിയാനി പള്ളിയുടെ ശതോത്തര ജൂബിലി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നിര്‍വഹിച്ചു.
മാത്യൂസ് മോര്‍ അഫ്രേം മെത്രോപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുന്‍ നിയമസഭ സ്പീക്കര്‍ പി.പി.തങ്കച്ചന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം സാജുപോള്‍ എം.എല്‍.എ, ഏല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ബെന്നി ബഹനാന്‍ എം.എല്‍.എ. , ബ്ലോക്ക് പ്രസിഡന്റ് രഹന്‍ രാജ്, എം.എം.അവറാന്‍ ,എം.പി. രാജന്‍, ഇ.പി.ഷമീര്‍, പ്രസന്ന രാധാകൃഷ്ണന്‍, ഡി.പൗലോസ്, ജിബി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.