അഭി കുര്യാക്കോസ്‌ മോര്‍ തെയോഫീലോസ്‌ മെത്രാപ്പോലീത്ത പരി: പാത്രിയര്‍ക്കീസ്‌ ബാവായുമായി കൂടിക്കാഴ്‌ച നടത്തി

 

10996137_482209718601517_2860530308133366579_n

 

ന്യൂയോര്‍ക്ക്‌: ഹ്യസ്വ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ്‌ അപ്രേം രണ്ടാമന്‍ ബാവായുമായി മലങ്കര- സുറിയാനി ഓര്‍ത്തഡോക്‌്‌സ്‌ തിയോളജിക്കല്‍ സെമിനാരിയുടെ റസിഡന്റ്‌ ബിഷപ്പും സഭയുടെ മീഡിയ സെല്‍ ചെയര്‍മാനുമായ അഭി: കുര്യാക്കോസ്‌ മോര്‍ തെയോഫീലോസ്‌ മെത്രാപ്പോലീത്ത 2015 മെയ്‌ നാലാം തീയതി പരി: പിതാവിന്റെ ന്യൂജേഴ്‌സിയിലുള്ള അരമനയില്‍ വച്ച്‌ കൂടിക്കാഴ്‌ച നടത്തുകയുണ്ടായി. കൂടിക്കാഴ്‌ചയില്‍ അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭി: എല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി, അഭി: തീമോത്തിയോസ്‌ മത്താ അല്‍കൗറി തിരുമേനി, സെമിനാരി പ്രിന്‍സിപ്പല്‍ വന്ദ്യ: ആദായി ജയിംസ്‌ കോറെപ്പിസ്‌കോപ്പ എന്നിവരും സന്നിഹിതരായിരുന്നു. കൂടിക്കാഴ്‌ചയില്‍ അര്‍മീനിയായില്‍ വച്ച്‌ ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ കാതോലിക്ക ബാവയുമായി നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പരി: പിതാവ്‌ പങ്കുവച്ചു. കാതോലിക്കാ ബാവയുമായിട്ടുള്ള സംഭാഷണം തീര്‍ത്തും സൗഹ്യദപരമായിരുന്നുവെന്നും സഭാ സമാധാനത്തിനു വേണ്ടി മലങ്കരയില്‍ വച്ച്‌ നടന്ന സുന്നഹദോസില്‍ ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും പരി: പിതാവ്‌ കാതോലിക്കാ ബാവയെ അറിയിച്ചു. അടുത്ത സുന്നഹദോസില്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗവും അങ്ങനെ ഒരു കമ്മറ്റിയെ തിരഞ്ഞെടുക്കാം എന്ന്‌ കാതോലിക്ക ബാവ ഉറപ്പ്‌ നല്‍ജിയിട്ടുണ്ടെന്നും പരി: പിതാവ്‌ സൂചിപ്പിക്കുകയുണ്ടായി.പരസ്‌പരം സഹകരിച്ച്‌്‌ രണ്ട്‌ സഭകളായി കേസുകളൊക്കെ അവസാനിപ്പിച്ച്‌ മുമ്പോട്ട്‌ പോകുന്നതിനാണ്‌ ശ്രമിക്കുന്നതെന്നും അല്ലാതെ ഒരു യോജിപ്പല്ല തന്റെ മനസ്സിലുള്ളതെന്നും പരി: പിതാവ്‌ പ്രത്യേകം കല്‍പ്പിക്കുകയുണ്ടായി. ശ്രേഷ്‌ഠ കാതോലിക്കാബാവായെ കല്‍പന മുഖാന്തിരം ഈ കാര്യങ്ങളൊക്കെ അറിയിച്ചിട്ടുണ്ടെന്നും മുന്നോട്ട്‌ വയ്‌ക്കുന്ന ഓരോ കാല്‍വയ്‌പും ശ്രേഷ്‌ഠ കാതോലിക്കാബാവായോടും മലങ്കര സുന്നഹദോസിനോടും ആലോചിച്ച്‌ മാത്രമേ എടുക്കുവെന്നും പരി: പിതാവ്‌ കല്‍പിക്കുകയുണ്ടായി. സഭയില്‍ സമാധാനം ഉണ്ടാകേണ്ടത്‌ അത്യാവശ്യവും ഉണ്ടാക്കേണ്ടത്‌ തന്റെ കടമയുമാണെന്നും അതിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും പിതാവ്‌ ഉദ്‌ബോധിപ്പിച്ചു. തന്റെ ജന്മദിനത്തില്‍ പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്ന നമ്മുടെ മലയാളി മക്കള്‍ക്കുള്ള നന്ദിയും പരി: പിതാവ്‌ ആശംസിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

*

* Copy This Password *

* Type Or Paste Password Here *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>