അഖില മലങ്കര സുവിശേഷ യോഗ പന്തലിന് കാല്‍നാട്ടി
കോലഞ്ചേരി: 24-ാമത് അഖില മലങ്കര സുവിശേഷ യോഗത്തിന്റെ കാല്‍നാട്ട് കര്‍മം നടത്തി. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ കാല്‍നാട്ട് കര്‍മത്തിന് നേതൃത്വം നല്‍കി. സുവിശേഷ സംഘം പ്രസിഡണ്ട് ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ യൗസേബിയോസ്, കോര്‍ എപ്പിസ്‌കോപ്പമാരായ ബേബി ജോണ്‍, ആദായി ജേക്കബ്, പീറ്റര്‍ വേലമ്പറമ്പില്‍, സാജു ചെറുവിള്ളില്‍, എം.ടി. കുര്യാച്ചന്‍, സ്ലീബാ പോള്‍ വട്ടവേലില്‍ എന്നിവരും സംഘാടകരായ എ.വി. പൗലോസ്, കെ.പി. പീറ്റര്‍, മോന്‍സി വാവച്ചന്‍, പൗലോസ് മുടക്കുന്തല, തോമസ് കണ്ണടി, ജോര്‍ജ് തുരുത്തിയില്‍, കെ.കെ. മേരിക്കുട്ടി എന്നിവര്‍ സംബന്ധിച്ചു. ഡിസംബര്‍ 26 മുതല്‍ 31 വരെ ‘ഉറച്ചു നില്‍പ്പിന്‍’ എന്ന ചിന്താവിഷയത്തെ ആസ്പദമാക്കിയാണ് സുവിശേഷ മഹായോഗം.