അഖില മലങ്കര സുവിശേഷ മഹാ യോഗം പുത്തന്‍കുരിശില്‍ ഇന്ന് തുടങ്ങും
യാക്കോബായ സഭയുടെ 25-ാമത് അഖില മലങ്കര സുവിശേഷ മഹാ യോഗം പാത്രിയര്‍ക്കാ സെന്ററില്‍ വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയോടെ തുടങ്ങും. സുവിശേഷ മഹാ യോഗം ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്യും.ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ഡോ. ജോസഫ് മര്‍ത്തോമ മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നല്‍കും എല്ലാ ദിവസങ്ങളിലും രാവിലെ 10.30 ന് തുടങ്ങുന്ന ധ്യാനങ്ങളും ഉച്ചയ്ക്കുശേഷം ലഘു യോഗങ്ങളുമുണ്ടാകും.സുവിശേഷ യോഗം നടക്കുന്നതിനാല്‍ പുത്തന്‍കുരിശ് ഫെസ്റ്റിവല്‍ ഏരിയയായി പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശത്തുനിന്നുള്ള വിശ്വാസികള്‍ എത്തിത്തുടങ്ങിയതായി സുവിശേഷ സംഘം പ്രസിഡന്റ് എലിയാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. 31 ന് സുവിശേഷ യോഗം സമാപിക്കും.