അഖില മലങ്കര സുവിശേഷയോഗം: ഒരുക്ക ശുശ്രൂഷ നടത്തി
നെടുമ്പാശ്ശേരി: തുരുത്തിശ്ശേരി സിംഹാസന പള്ളിയില്‍ അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ ഒരുക്കശുശ്രൂഷ നടന്നു. ഡോ. ഏല്യാസ് മോര് അത്താനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വര്‍ഗീസ് അരീയ്ക്കല്‍ കോര്‍ എപ്പിസ്ക്കോപ്പ അധ്യക്ഷനായി. ബേബി ജോണ്‍ കോര്‍ എപ്പിസ്കോപ്പ, എ.വി.പൗലോസ്, കെ.പി.കുര്യാക്കോസ്, സി.വൈ.വര്‍ഗീസ്, പി.വി.കുഞ്ഞ്, കെ.എ.തോമസ്, ഫാ. എബിന് ഏല്യാസ് , കെ.കെ. മേരിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.