സ്‌നേഹവും കരുതലുമായി ലൗ ആന്‍ഡ്‌കെയര്‍ സമ്മാനപ്പെട്ടി

കുടുംബാംഗങ്ങള്‍ക്ക് പാകമാകാത്തതും ഫാഷന്‍ മാറിയതുകൊണ്ട് ഉപയോഗിക്കാനാകാതെ അലമാരകളില്‍ സൂക്ഷിച്ചിട്ടുള്ളതുമായ വസ്ത്രങ്ങള്‍, വായിക്കാനും പഠിക്കാനും ഉപയോഗിക്കാത്ത പുസ്തകങ്ങള്‍, പേനകള്‍, ഉപയോഗിക്കാതെ കിടക്കുന്ന കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, കാലാവധി തീരാത്ത മരുന്നുകള്‍ തുടങ്ങി ആവശ്യമില്ലാതെ വീടുകളില്‍ സ്ഥലം മുടക്കികളായി കിടക്കുന്ന വസ്തുക്കളും, ശേഖരിക്കുകയാണ് പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിസ് സമീപത്തു വച്ചിരിക്കുന്ന കൂറ്റന്‍പെട്ടിയില്‍. ലൗ ആന്‍ഡ്‌കെയര്‍ സമ്മാനപ്പെട്ടി എന്നാണിതിന്റെ പേര്. പെട്ടിയില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ സംഘാടകരായ യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എറണാകുളത്തെ ജനറല്‍ ആസ്​പത്രിയില്‍ ആവശ്യക്കാര്‍ക്ക് നല്‍കുകയാണ്.
കുളിച്ചു തുണിമാറാനില്ലാതെ കഷ്ടപ്പെടുന്ന, തങ്ങളുടെ മക്കള്‍ക്ക് ആധുനിക ജീവിത സൗകര്യങ്ങള്‍ നല്‍കാനാകാതെ കഷ്ടപ്പെടുന്ന മാതാപിതാക്കള്‍. പഴയതെങ്കിലും പുത്തനായി നല്‍കാനാണ് ഇവ ശേഖരിക്കുന്നത്. അയല്‍ക്കാരനെയും അഗതികളെയും അറിയുക സ്‌നേഹിക്കുക, സ്‌നേഹപൂര്‍വം ഉള്ളത് പങ്കുവയ്ക്കുക എന്നതാണ് ഈ കാരുണ്യപദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് യൂത്ത് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

മാസത്തിലൊരിക്കലാണ് പെട്ടിയിലുള്ള വസ്തുക്കള്‍ വിതരണം ചെയ്യുന്നത്. ഇടവകയിലെ 1300 ഓളം കുടുംബങ്ങളില്‍ നിന്നും ഒട്ടേറെ വസ്തുക്കള്‍ ലഭിച്ചതായി യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സണ്ണി വര്‍ഗീസ് പറഞ്ഞു. നിര്‍ധനര്‍ക്ക് വീടുവച്ചുകൊടുക്കുക, കാന്‍സര്‍ രോഗബാധിതര്‍ക്ക് ചികിത്സാ സഹായം നല്‍കുക എന്നീ പദ്ധതികളും അസോസിയേഷന്‍ നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

*

* Copy This Password *

* Type Or Paste Password Here *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>