സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കണം : യാക്കോബായ സഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസ്
സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കണമെന്ന് യാക്കോബായ സഭാ വാര്‍ഷിക സുന്നഹദോസ് ആവശ്യപ്പെട്ടു. പൂട്ടിയ മദ്യഷാപ്പുകള്‍ തുറക്കാന്‍ അനുവദിക്കരുത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് പ്രയാസമുണ്ടാക്കുന്ന നടപടികളൊന്നും ഉണ്ടാകരുതെന്നും യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ നടക്കുന്ന സുന്നഹദോസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് സമാപിക്കും. വൈകീട്ട് മൂന്നിന് ഡോ. കണിയാമ്പറമ്പില്‍ കുര്യന് ആര്‍ച്ച് കോറെപ്പിസ്കോപ്പയ്ക്ക് കന്തീല ശുശ്രൂഷ നല്‍കും.