സണ്‍ഡേ സ്കൂള്‍ ശതാബ്ദിയാഘോഷം സമാപിച്ചു
താമരച്ചാല്‍ വലിയ പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് മേരീസ് സണ്‍ഡേ സ്കൂളിന്റെ ശതാബ്ദിയാഘോഷങ്ങള്‍ സമാപിച്ചു.വി.പി.സജീന്ദ്രന് എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. മത്തായി ഇടപ്പാറ അധ്യക്ഷനായി. 41 വര്‍ഷം ഹെഡ്മാസ്റ്ററായി പ്രവര്‍ത്തിച്ച കെ.എം.പൗലോസിന് മംഗളപത്രവും മെേെമന്റായും നല്കി ആദരിച്ചു. മുന്‍ പ്രസിഡന്റുമാരായ ഇ.സി.വര്‍ഗീസ് കോറെപ്പിസ്കോപ്പ, ബേബി ജോണ്‍ കോറെപ്പിസ്കോപ്പ, ഫാ. ജെ.പൗലോസ്, ഫാ. ഐസക് പുന്നാശ്ശേരി, ഫാ. മാത്യൂസ് കിളുത്താറ്റില്‍, ഫാ. എല്‍ദോസ് കര്‍ത്തേടത്ത് എന്നിവരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോളി ബേബി, ഫാ. ഷാജി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ക്വിസ് മത്സരം, അധ്യാപക ക്യാമ്പ്, കലാ കായിക മത്സരങ്ങള്‍, അഖണ്ഡ വേദ പാരായണം എന്നിവയും നടത്തിയിരുന്നു.