സണ്ഡേസ്കൂള് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
എംജെഎസ്എസ്എ യുടെ 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സണ്ഡേസ്കൂള് വാര്‍ഷിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പത്താം ക്ലാസില്‍ 4678 പേര് പരീക്ഷയെഴുതിയില്‍ 4324 പേര് പാസായി. ഇതില്‍ 240 പേര്‍ക്ക് ഡിസ്റ്റിങ്ഷനും 1065 പേര്‍ക്ക് ഫസ്റ്റ്ക്ലാസും ലഭിച്ചു. 92.43 ശതമാനം വിജയമുണ്ടായി.
12-ാം ക്ലാസിലേക്ക് നടത്തിയ പരീക്ഷയില്‍ 1229 പേരാണ് പരീക്ഷയെഴുതിയത്. 1106 പേര് വിജയിച്ചു. ഇതില്‍ 12 പേര്‍ക്ക് ഡിസ്റ്റിങ്ഷനും 188 പേര്‍ക്ക് ഫസ്റ്റ്ക്ലാസും ലഭിച്ചു.
ജെഎസ്എസ്എല്‍സി പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയത് 99 മാര്‍ക്ക് നേടിയ തൃക്കളത്തൂര്‍ സെന്റ് ജോര്‍ജ് സണ്‍ഡേ സ്കൂളിലെ എല്‍സാ തങ്കച്ചനാണ്. കാലാമ്പൂര് സെന്റ് മേരീസ് സണ്‍ഡേസ്കൂളിലെ എല്‍ദോ വര്‍ക്കിയാണ് രണ്ടാം റാങ്ക് നേടിയത്. 12-ാം ക്ലാസ് പരീക്ഷയില്‍ ആഴകം സെന്റ് മേരീസ് സണ്‍ഡേ സ്കൂളിലെ ഡിയോണ കുഞ്ഞ് ഒന്നാം റാങ്കും ക്രാരിമറ്റം സെന്റ് മേരീസ് സണ്‍ഡേ സ്കൂളിലെ ലിനു റോയി രണ്ടാംറാങ്കും കരസ്ഥമാക്കി. സണ്ഡേസ്കൂള് അസോസിയേഷനില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള 600 ല്‍പരം സണ്ഡേസ്കൂളില്നിന്നുള്ള വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.
പത്രസമ്മേളനത്തില്‍ പ്രസിഡന്റ് മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത, വൈസ് പ്രസിഡന്റ് സാജു ചെറുവിളില് കോര്‍ എപ്പിസ്കോപ്പ, ജനറല്‍ സെക്രട്ടറി ബേബി മാത്താറ, പി.വി. ഏലിയാസ്, കെ.എം തമ്പി, എം.ജെ. മര്‍ക്കോസ്, ഫാ. ഷിബിന്‍ പോള്‍, ബേബി വര്‍ഗീസ്, കെ.എസ്. വര്‍ഗീസ്, ഡി. കോര, എന്‍.എ. ജോസ്, പി.വി. ജേക്കബ് എന്നിവര്‍ സംബന്ധിച്ചു.