വെട്ടിത്തറ മര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ പ്രധാന പെരുന്നാള്‍
പിറവം: വെട്ടിത്തറ വിശുദ്ധ മര്‍ത്ത മറിയം യാക്കോബായ സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാള്‍ 31, ഫിബ്രവരി 1, 2 തീയതികളില്‍ നടക്കും. പെരുന്നാളിന് മുന്നോടിയായി വികാരി ഫാ. പൗലോസ് എരമംഗലത്ത് കൊടിയുയര്‍ത്തി.വെള്ളിയാഴ്ച രാവിലെ 8ന് കുര്‍ബാനയുണ്ട്. വൈകീട്ട് 7.45ന് ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികം നടക്കും. വികാരിയായിരുന്ന ഫാ. ജേക്കബ് കാട്ടുപാടത്തിനും ഫാ. ഏലിയാസ് തുരുത്തേലിനും യോഗത്തില്‍ യാത്രയയപ്പ് നല്‍കും.ശനിയാഴ്ച രാവിലെ 8ന് നടക്കുന്ന കുര്‍ബാനയ്ക്ക് ഫാ. പ്രൊഫ. ജോര്‍ജ് എം. വടാത്ത് കാര്‍മ്മികത്വം നല്‍കും. രാത്രി 8.30ന് പ്രദക്ഷിണം തുടര്‍ന്ന് 11.30ന് വെടിക്കെട്ട് എന്നിവയുണ്ട്.പ്രധാന പെരുന്നാളായ ഫിബ്രവരി 2ന് രാവിലെ 9ന് നടക്കുന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കാര്‍മികത്വം നല്‍കും. തുടര്‍ന്ന് സ്മരണിക പ്രകാശനം, വെബ്‌സൈറ്റ് ഉദ്ഘാടനം, സൂനോറോ വണങ്ങല്‍, 12ന് പ്രദക്ഷിണം എന്നിവ നടക്കും.വൈകീട്ട് 7ന് സണ്‍ഡേ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന യോഗം ഫാ. സി.കെ. സാജു ചെറുവള്ളില്‍ കോറെപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 8ന് കലാസന്ധ്യയുണ്ട്.