വെങ്ങോല വലിയ പള്ളിയില്‍ ‘ബഹനാന്‍ സംഗമം’
പെരുമ്പാവൂര്‍ : വെങ്ങോല മാര്‍ ബഹനാം സഹദാ വലിയപള്ളിയുടെ 200-ാം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മലങ്കര സഭയില്‍ ബഹനാന്‍ എന്ന് പേരുള്ളവരുടെ സംഗമം നടത്തി. ബെന്നി ബഹനാന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രോപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. ഐസക് പുന്നാശ്ശേരില്‍, സഹ വികാരി ഫാ. എല്‍ദേസ് മറ്റമന, ഫാ. മത്തായി പട്ടളാട്ട്, കണ്‍വീനര്‍മാരായ സി.പി. ഐസക്, ബേബി പാറേക്കര, സെക്രട്ടറി എം.ബി. ബൈജു, സ്‌കൂള്‍ മാനേജര്‍ നൈബി കുര്യന്‍ എന്നിവര്‍ സംസാരിച്ചു.