വലമ്പൂര്‍ സെന്റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ കൊടിയേറി
കോലഞ്ചേരി: വലമ്പൂര്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ പ്രധാന പെരുന്നാളിന് വികാരി ഫാ. പൗലോസ് പുതിയാമഠത്തില്‍ കൊടിയേറ്റി. കെ.എം. പൗലോസ്, ടി.വി. സാജു, അഡ്വ. എന്‍. പൗലോസുകുട്ടി, പൗലോസ് മുടക്കന്തല എന്നിവര്‍ സംബന്ധിച്ചു. ശനിയാഴ്ച വൈകിട്ട് 7ന് പ്രദക്ഷിണം, രാത്രി 8.15ന് വചനശുശ്രൂഷ എന്നിവ നടക്കും. ഞായറാഴ്ച രാവിലെ 9ന് മര്ക്കോസ്മാര് ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ കുര്‍ബാന, വചന ശുശ്രൂഷ, 11.15ന് പ്രദക്ഷിണം, 12ന് നേര്‍ച്ചസദ്യ എന്നിവയുണ്ടാകും.