യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് ഡിസംബറില്‍ വിളിച്ചുചേര്‍ക്കും – സഭാ മാനേജിങ് കമ്മിറ്റി
യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് ഡിസംബറില്‍ വിളിച്ചുചേര്‍ക്കാന്‍ സഭാ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്ക സെന്ററില്‍ ചേര്‍ന്ന സഭാ മാനേജിങ് കമ്മിറ്റിയോഗം ശുപാര്‍ശ ചെയ്തു. അന്തോഖ്യ സിംഹാസനത്തിനു കീഴില്‍ യാക്കോബായ സഭ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് യോഗം പ്രഖ്യാപിച്ചു.
സഭയില്‍ ഭിന്നതയുണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ ശക്തമായി നേരിടുമെന്ന് യോഗം വ്യക്തമാക്കി. ഇറാഖിലും സിറിയയിലും ആഭ്യന്തര യുദ്ധങ്ങളില്‍ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാനും യോഗം തീരുമാനിച്ചു.
സപ്തംബര്‍ രണ്ടിന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും പാത്രിയര്‍ക്കീസ് ബാവയും ലബനോണില്‍ വച്ച് കൂടിക്കാഴ്ച നടത്തുന്ന വിവരവും യോഗത്തില്‍ പ്രഖ്യാപിച്ചു. യോഗത്തില്‍ ശ്രേഷ്ഠ ബാവ അധ്യക്ഷത വഹിച്ചു. സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ ഈവാനിയോസ്, മാത്യൂസ് മാര്‍ അപ്രേം, ഏലിയാസ് മാര്‍ അത്തനാസിയോസ്, കുര്യാക്കോസ് മാര്‍ യൗസേബിയോസ്, മാത്യൂസ് മാര്‍ അന്തിമോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.