യാക്കോബായ സഭ ഹൈറേഞ്ച് മേഖലാ ആസ്ഥാനമായ മൗണ്ട് സെഹിയോന്‍ അരമന ദേവാലയ കൂദാശ 29,30 തിയ്യതികളില്‍
അടിമാലി: യാക്കോബായ സുറിയാനി സഭയുടെ ഹൈറേഞ്ച് മേഖലാ ആസ്ഥാനത്ത് പുനര്‍നിര്‍മ്മിച്ച മൗണ്ട് സെഹിയോന്‍ അരമന ദേവാലയ കൂദാശ 29,30 തിയ്യതികളില്‍ നടക്കുമെന്ന് മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മോര് യൂലിയോസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യാക്കോബായ സുറിയാന സഭ ശ്രേഷ്ഠ കാതോലിക്ക ഡോ. ആബൂന്‍ മോര് ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ കൂദാശാ ചടങ്ങുകളില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. 1947 ല്‍ സ്ഥാപിച്ച ചാപ്പലിന് പകരമായാണ് അടിമാലി മന്നാംകാല റോഡിനോടു ചേര്‍ന്ന് അരമനയ്ക്കുസമീപം പുതിയ ദേവാലയം നിര്‍മ്മിച്ചിട്ടുള്ളത്. ഏഴു പതിറ്റാണ്ടുമുമ്പ് പുരാതനരീതിയില്‍ ഇവിടെ നിര്‍മ്മിച്ചിരുന്ന പള്ളിയോടുചേര്‍ന്ന് ജാതി മത വ്യത്യാസമില്ലാതെ മുന്നൂറിനുമേല്‍ ആളുകളെ സംസ്കരിച്ചിട്ടുള്ളതായും മെത്രാപ്പോലീത്ത അറിയിച്ചു. പത്രസമ്മേളനത്തില്‍ മേഖലാ മാനേജര്‍ ഐസക് എബ്രഹാം മേനോത്തുമാലില്‍ കോര്‍-എപ്പിസ്കോര്പ്പ, എല്‍ദോസ് കൂറ്റപ്പാല കോര്‍-എപ്പിസ്കോപ്പ, പബ്ലിസിറ്റി കണ്‍വീനര്‍ ഫാ. എല്‍ദോസ് പുളിക്കക്കുന്നേല്‍, ഫാ. എല്‍ദോസ് ആര്യപ്പിള്ളില്‍, ഫാ. മത്തായി കുളങ്ങരക്കുടിയില്‍, ഫാ. റോയി മാനിക്കാട്ട്, ഫാ. സോണി ഐസക് പള്ളത്തുകുടിയില്, ഫാ. പൗലോസ് മാത്യു തെക്കന്‍, ടി.സി. വര്‍ഗീസ് തുടങ്ങിയവരും പങ്കെടുത്തു.