യാക്കോബായ സഭ അങ്കമാലി മേഖല ത്രിദിന വിശുദ്ധീകരണ ധ്യാനം
അങ്കമാലി: യാക്കോബായ സഭാ അങ്കമാലി മേഖല സുവിശേഷസംഘത്തിന്റെ നേതൃത്വത്തില്‍ അങ്കമാലി സെന്റ് മേരീസ് കത്തീഡ്രലില്‍ ത്രിദിന വിശുദ്ധീകരണ ധ്യാനം സംഘടിപ്പിച്ചു. ഡോ. ഏല്യാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍, ഫാ. ഇട്ടൂപ്പ് ആലുക്കല്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. വര്‍ഗീസ് തൈപറമ്പില്‍, ഫാ. മാത്യൂസ് അരീക്കല്‍, ഫാ. എല്‍ദോ ചെറിയാന്‍, ഫാ. ഏല്യാസ് അരീക്കല്‍, ഫാ. ഏല്യാസ് ഐപ്പ്, ഫാ. എല്‍ദോ പാലയില്‍, ഫാ. കെ.ടി.യാക്കോബ്, ഫാ. വില്‍സണ്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.സുവിശേഷ മഹായോഗത്തിന്റെ ഭാഗമായാണ് ധ്യാനം സംഘടിപ്പിച്ചത്. സുവിശേഷയോഗം ഞായറാഴ്ച സമാപിക്കും. വൈകീട്ട് 7 ന് നടക്കുന്ന യോഗത്തില്‍ ടൈറ്റസ് വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷനാകും. ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത സമാപനസന്ദേശം നല്‍കും