മോര് ബഹനാന് സ്റ്റഡി സര്‍ക്കിള്‍ വാര്‍ഷികവും മാധ്യമ സെമിനാറും
യാക്കോബായ സഭയുടെ ഇന്റര്‍നെറ്റ് കൂട്ടായ്മയായ മോര് ബഹനാന് സ്റ്റഡി സര്‍ക്കിളിന്റെ അഞ്ചാം വാര്‍ഷികം ശനിയാഴ്ച എറണാകുളം പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടത്തും. രാവിലെ 10.30ന് നടത്തുന്ന മാധ്യമ സെമിനാര്‍ ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്യും. ജോസഫ് മോര് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഡോ. ഗീവര്‍ഗീസ് മോര് കൂറിലോസ് മെത്രാപ്പോലീത്ത മോഡറേറ്റര്‍ ആയിരിക്കും. ഡോ. കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ ‘മാധ്യമങ്ങളും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കും.