മെൽബണ്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് പള്ളിയുടെ ഒന്നാം വാർഷികം
യാക്കോബായ സുറിയാനി സഭയുടെ മെൽബണ്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് പള്ളി ദൈവ കൃപയാൽ ഒരു വർഷം പൂർത്തിയാക്കി ജൂണ്‍ 14 നു വൈകിട്ട് 5 മണിക്ക് വാർഷിക ആഘോഷങ്ങൾ ആരംഭിച്ചു Minister for Planning, Multicultural Affairs and Citizenship Hon Matthew ഗുയ് വാർഷിക ആഘോഷങ്ങൾ നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു ഇടവക വികാരി ഫാ ബോബി തോമസ് സ്വാഗത പ്രസംഗം നടത്തി ഇടവക സെക്രട്രി സിജു കുര്യൻ എല്ലവർക്കും നന്ദി പറഞ്ഞു .മെൽബണിലെ മറ്റു ഇടവകകളിലെ വൈദിക ശ്രേഷ്ട്ടരായ ബഹു ഫാ. എൽദോ വർക്കി(മെൽബണ്‍ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി )ഫാ .ജേക്കബ് ജോസഫ് (മെൽബണ്‍ സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളി )ഫാ .തോമസ് പതിയക്കിൽ എന്നി വൈദികരും മറ്റു ഇടവകകളിൽ നിന്നുള്ള വിശ്വാസികളും പങ്കെടുത്തു .മിൽപാർക്കിൽ ഉള്ള സെന്റ് ഫ്രാൻസിസ് അസ്സിസ്സി ഹാളിൽ പബ്ളിക് മീറ്റിംഗ് വൈകിട്ട് 5 മണിക്ക് തുടങ്ങി .6 മുതൽ ഭക്ത സംഘടനകളുടെ സംയുക്ത കലാപരിപാടികൾ നടത്തപ്പെട്ടു .8 .30 നു മണിക്ക് ഡിന്നറോടു കൂടി വാർഷിക ആഘോഷങ്ങൾ സമാപിച്ചു.