മലേക്കുരിശ് ദയറായില്‍ ഓര്‍മപ്പെരുന്നാളിന് കൊടിയേറി
മലേക്കുരിശ് ദയറായില്‍ പരി. ഗ്രിഗോറിയോസ് കൊച്ചു തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ തുടങ്ങി. ദയറാധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ് കോറസ് മെത്രാപ്പോലീത്ത കൊടി ഉയര്‍ത്തി. ഞായറാഴ്ച രാവിലെ 6നും 8നും വി. കുര്‍ബാന, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന എന്നിവ നടക്കും. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 7ന് വി. കുര്‍ബാന, സന്ധ്യാപ്രാര്‍ത്ഥന എന്നിവയുണ്ടാകും. വെള്ളിയാഴ്ച രാവിലെ 7ന് വി. കുര്‍ബാന, 11ന് ധ്യാനം, വൈകീട്ട് 6.30 പ്രദക്ഷിണം, നേര്‍ച്ചസദ്യ എന്നിവ നടക്കും. ശനിയാഴ്ച രാവിലെ 7നും 8.30നും വി. കുര്‍ബാന, 11ന് പ്രദക്ഷിണം, 12.30ന് നേര്‍ച്ചസദ്യ എന്നിവ ഉണ്ടാകും.