ബൈബിള്‍ കോഴ്സ് തുടങ്ങി
അങ്കമാലി: യാക്കോബായ സഭ അങ്കമാലി മേഖല സുവിശേഷ സംഘത്തിന്റെ നേതൃത്വത്തില്‍ നായത്തോട് സെന്റ് ജോണ്‍സ് ചാപ്പലില്‍ ബൈബിള്‍ കോഴ്സ് തുടങ്ങി. വര്‍ഗീസ് അരീയ്ക്കല്‍ കോര്‍ എപ്പീസ്കോപ്പ ഉദ്ഘാടനം ചെയ്തു. ഫാ. എല്‍ദോ വര്‍ഗീസ് അധ്യക്ഷനായി. ഫാ. വര്‍ഗീസ് പാലയില്‍, ഫാ. പോള്‍ പാറയ്ക്ക, ഫാ. മാത്യൂസ് അരീയ്ക്കല്‍, ഏല്യാസ് തോമ്പ്ര, വര്‍ഗീസ് വടക്കന്‍, ഡേവിഡ് എന്നിവര്‍ പ്രസംഗിച്ചു. എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 6 മുതല്‍ 8 വരെയാണ് കോഴ്സ്.