പിറവം വലിയ പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാള്‍
പിറവം: പിറവം വലിയ പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാളിന് കൊടിയേറി. ഞായറാഴ്ച രാവിലെ കുര്‍ബാനയെ തുടര്‍ന്ന് സഹവികാരി ഫാ. റോയി മാത്യൂസ് മേപ്പാടം കൊടിയുയര്‍ത്തി.
ശിലാസ്ഥാപന പെരുന്നാള്‍ ഇടവകദിനം, കോതമംഗലത്ത് അന്ത്യവിശ്രമം കൊള്ളുന്ന എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ എന്നിവ സംയുക്തമായിട്ടാണ് പള്ളിയില്‍ ആചരിക്കുന്നത്. ചടങ്ങുകള്‍ക്ക് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാര്‍മികത്വം നല്‍കുമെന്ന് വികാരി സൈമണ്‍ ചെള്ളിക്കാട്ടില്‍ കോറെപ്പിസ്ക്കോപ്പ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒട്ടേറെ പെരുന്നാളുകളുള്ള വലിയ പള്ളിയില്‍ നിന്ന് നേരിട്ട് നടത്തുന്ന ഏക പെരുന്നാളാണ് ശിലാസ്ഥാപന പെരുന്നാള്‍. ശിലാസ്ഥാപന പെരുന്നാളിനോടനുബന്ധിച്ചാണ് പുരാതന ഹൈന്ദവ തറവാടായ ചാലാശ്ശേരിയിലേക്ക് വലിയപള്ളിയില്‍നിന്ന് അഞ്ചേകാലും കോപ്പും സമ്മാനിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പിറവത്ത് പള്ളി സ്ഥാപിക്കാന്‍ സഹായങ്ങള്‍ നല്കിയതും സ്ഥലം നല്കിയതും ചാലിശ്ശേരിക്കാരായിരുന്നു. അതിനുള്ള ഉപകാരസ്മരണയായാണ് ചാലിശ്ശേരിയിലേക്ക് ശിലാസ്ഥാപന പെരുന്നാള്‍ ദിവസം അഞ്ചേകാലും കോപ്പും നല്‍കുന്നത്.
പെരുന്നാള്‍ ചടങ്ങുകളുടെ ഭാഗമായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാവിലെ വിശേഷാല്‍ കുര്‍ബാനയുണ്ട്.
ശിലാസ്ഥാപന പെരുന്നാളായ ബുധനാഴ്ച രാവിലെ 8.30ന് നടക്കുന്ന മൂന്നിന്മേല് കുര്‍ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാര്‍മികത്വം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം, അഞ്ചേകാലും കോപ്പും സമ്മാനിക്കല്‍, 12ന് സമൂഹസദ്യ എന്നിവയുണ്ട്.
ശിലാസ്ഥാപന പെരുന്നാള്‍ ദിവസം ഉച്ചയ്ക്ക് നടക്കുന്ന സമൂഹസദ്യ പാരമ്പര്യാചാരപ്രകാരം ബ്രാഹ്മണര്‍ തയ്യാറാക്കുന്ന ശുദ്ധ വെജിറ്റേറിയന്‍ സദ്യയാണെന്ന് വികാരി സൈമണ്‍ ചെള്ളിക്കാട്ടില്‍ കോറെപ്പിസ്ക്കോപ്പ പറഞ്ഞു.