പാത്രിയാര്‍ക്ക സെന്ററില്‍ ഓഡിറ്റോറിയത്തിന് ശിലയിട്ടു
കോലഞ്ചേരി : യാക്കോബായ സഭയുടെ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയാര്‍ക്ക സെന്ററില്‍ പുതിയ സെന്റ് മേരീസ് ഓഡിറ്റോറിയത്തിന് ശിലയിട്ടു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയാണ് ശിലാസ്ഥാപനം നടത്തിയത്. 25,000 ചതുരശ്ര അടി വിസ്തീര്ണത്തില്ആധുനിക സൗകര്യങ്ങളോടു കൂടിയ രണ്ട് നില കളിലാണ് ഓഡിറ്റോറിയം. നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലിത്തമാരായ മാത്യൂസ് മാര്‍ ഈവാനിയോസ്, ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ്, മാത്യൂസ് മാര്‍ തെവോദോസിയോസ്, ഡോ. മാത്യൂസ് മാര്‍ അന്തിമോസ്, മാത്യൂസ് മാര്‍ തിമോത്തിയോസ് എന്നിവര്‍ സഹ കാര്‍മികരായി. സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജോര്‍ജ് മാത്യു തെക്കേത്തലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.