പള്ളിക്കര കണ്വെന്ഷന് കൊടിയേറി
പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ യുവാക്കളുടെ കൂട്ടായ്മയായ യൂത്ത് അസോസിയേഷന് സംഘടിപ്പിക്കുന്ന 22-ാമത് ബൈബിള്‍ കണ്വെന്ഷന് തുടക്കമായി. ഫാ. മത്തായി ഇടപ്പാറ കൊടി ഉയര്‍ത്തി. ഞായറാഴ്ച വൈകീട്ട് 7ന് യാക്കോബായ സഭയുടെ ഹൈറേഞ്ച് മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മാര്‍ യൂലിയോസ് ഈ വര്‍ഷത്തെ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുമെന്ന് ഫാ. മത്തായി ഇടപ്പാറ പത്രസമ്മേളനത്തില്‍ പറഞ്ഞു. 5000 പേര്‍ക്കിരിക്കാവുന്ന സൗകര്യമാണ് ഒരുക്കുന്നത്. വൈകീട്ട് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് രണ്ട് സുവിശേഷ പ്രസംഗങ്ങള്‍ ഉണ്ടാകും.സമാപനദിവസമായ വ്യാഴാഴ്ച വൈകീട്ട് 7ന് ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും സണ്ണി തയ്യിലും പ്രസംഗിക്കും. സമാപന ദിവസത്തെ കാണിക്കശേഖരം കാന്‍സര്‍ രോഗബാധിതരുടെ ചികിത്സയ്ക്കായി ചെലവാക്കാനാണ് യൂത്ത് അസോസിയേഷന് തീരുമാനിച്ചിട്ടുള്ളത്.