ദൈവമാതാവിന്റെ പെരുന്നാള്‍ തുടങ്ങി
കോലഞ്ചേരി:കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ ചാപ്പലില്‍ വി.ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാളും കല്ലിട്ടപെരുന്നാളും തുടങ്ങി. വ്യാഴാഴ്ച രാവിലെ 8ന് വി.കുര്‍ബാന, വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, 7.30 പെരുന്നാള്‍ സന്ദേശം, പ്രദക്ഷിണം. വെള്ളിയാഴ്ച രാവിലെ 8.15ന് വി.കുര്‍ബാന കുര്യാക്കോസ് മാര്‍ യൗസേബിയൂസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. തുടര്‍ന്ന് പ്രദക്ഷിണം, 10.30ന് നേര്‍ച്ച എന്നിവ നടക്കും.