ഡബ്ളിന്‍ സെന്റഗ്രിഗോറിയോസ് സുറിയാനി പള്ളിയിലും വാട്ടര്‍ഫോര്‍ഡ് സെന്‍റ്മേരീസ് പള്ളിയിലും യെല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 6 ന്
ഡബ്ളിന്‍ സെന്റഗ്രിഗോറിയോസ് സുറിയാനി യാക്ക്കോബായ പള്ളിയിലും വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് യാക്കോബായ പള്ളിയിലും യെല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ പെരുന്നാള്‍ ഒക്ടോബര്‍ മാസം 6 നു കൊണ്ടാടുന്നു. കോതമംഗലം ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യെല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ പെരുന്നാള്‍ ആണ് ഡബ്ളിന്‍ സെന്റഗ്രിഗോറിയോസ് സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയിലും (സ്മിത്ത്ഫീല്‍ഡ് ലുവാസ് സ്റ്റേഷനു സമീപം) വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് പള്ളിയിലും ആചരിക്കുന്നത്.രാവിലെ 10 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വി. കുര്‍ബ്ബാനയും അതിനുശേഷം നേര്‍ച്ചയും ഉണ്ടായിരിക്കും.