ചെറിയവാപ്പാലശ്ശേരി പള്ളിയില്‍ പെരുന്നാള്‍ തുടങ്ങി
നെടുമ്പാശ്ശേരി: ചെറിയ വാപ്പാലശ്ശേരി മാര്‍ ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളിയില്‍ ആണ്ടുശ്രാദ്ധപ്പെരുന്നാള്‍ തുടങ്ങി. ഫാ. എല്‍ദോ പാലയില്‍ പെരുന്നാളിന് കൊടിയേറ്റി. സഖറിയ ആലുക്കല്‍ റമ്പാന്‍, വര്‍ഗീസ് അരീയ്ക്കല്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. എമില്‍ ഏല്യാസ് എന്നിവര്‍ പങ്കെടുത്തു.ചൊവ്വാഴ്ചയും, ബുധനാഴ്ചയും രാവിലെ 6.30ന് കുര്‍ബാന, വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം, വ്യാഴാഴ്ച രാവിലെ 7.30ന് കുര്‍ബാന, വൈകീട്ട് 7ന് സന്ധ്യാപ്രാര്‍ത്ഥന, തുടര്‍ന്ന് പ്രദക്ഷിണം, വെള്ളിയാഴ്ച രാവിലെ 7.30നും 9നും കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചസദ്യ എന്നിവ ഉണ്ടാകും.