ചരിത്ര സ്‌മരണകളുണര്‍ത്തി ചാലാശേരി തറവാട്ടിലേക്ക്‌ ശ്രേഷ്‌ഠ ബാവ അഞ്ചേകാലും കോപ്പും നല്‍കി

10646938_4648434665994_5033943264449473450_n ചരിത്ര സ്‌മരണകളുണര്‍ത്തി ചാലാശേരി തറവാട്ടിലേക്ക്‌ ശ്രേഷ്‌ഠ ബാവ അഞ്ചേകാലും കോപ്പും നല്‍കി ചാലാശേരി പണിക്കര്‍ മുഖാന്തരം കുഴിക്കാട്ടു നമ്പൂതിരിയോട്‌ പറയ്‌ക്ക് ഒരുപറ പണം കൊടുത്താണ്‌ വാങ്ങിയതെന്ന്‌ ചരിത്രം പറയുന്നു. കേരള ക്രൈസ്‌തവ ചരിത്ര ഡയറക്‌ടറിയിലും ഇത്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. അന്നു മുതല്‍ ഉപകാരസ്‌മരണയ്‌ക്കായി കല്ലിട്ട പെരുന്നാള്‍ ദിവസം ചാലാശേരി തറവാട്ടിലെ മുതിര്‍ന്ന കാരണവരെ അഞ്ചേകാലും കോപ്പും നല്‍കി ആദരിച്ചുവരുന്നു.

പെരുന്നാളിനോടനുബന്ധിച്ച്‌വി.രാജാക്കന്മാരുടെ ചെങ്കോലും, പ്രത്യേക ചെപ്പില്‍ സൂക്ഷിച്ചിരിക്കുന്ന മാതാവിന്റെയും ഉണ്ണീശോയുടെയും അത്യപൂര്‍വ്വ ചിത്രവും വിശ്വാസികള്‍ക്ക്‌ ദര്‍ശിക്കുന്നതിനായി പള്ളിയകത്ത്‌ ക്രമീകരിച്ചിരുന്നു.
വികാരി സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്‌ക്കോപ്പ, സഹവികാരിമാരായ ഫാ.റോയി മാത്യൂസ്‌ മേപ്പാടം, ഫാ.ലാല്‍മോന്‍ പട്ടരുമഠം, ഫാ. മനു ബേബി, ഫാ.ഗീവര്‍ഗീസ്‌ തെറ്റാലില്‍, ഫാ.ജോബിന്‍സ്‌ ഇലഞ്ഞിമറ്റം, ട്രസ്‌റ്റിമാരായ മത്തായി തേക്കുംമൂട്ടില്‍, സണ്ണി വള്ളവത്താട്ടില്‍, സെക്രട്ടറി ജിതിന്‍.സി.കുര്യന്‍ എന്നിവരും മാനേജിംഗ്‌ കമ്മിറ്റിയംഗങ്ങളും ഭക്‌തസംഘടനാ ഭാരവാഹികളും സംബന്ധിച്ചു. പ്രദക്ഷിണത്തിന്‌ ശേഷം നടന്ന സമൂഹ സദ്യയില്‍ ആയിരക്കണക്കിന്‌ വിശ്വാസികള്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

*

* Copy This Password *

* Type Or Paste Password Here *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>