ഗ്രിഗോറിയന്‍ കണ്‍വെന്‍ഷനും ഓര്‍മപെരുന്നാളും
കിഴക്കമ്പലം: സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സില്‍ 3-ാമതു ഗ്രിഗോറിയന്‍ കണ്‍വെന്‍ഷനും പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളും ബുധനാഴ്ച ആരംഭിക്കും. വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, തുടര്‍ന്ന് കണ്വെന്ഷന് ഉദ്ഘാടനം ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത. പ്രസംഗം ഫാ. ഷോബിന്‍ പോള്‍. വ്യാഴാഴ്ച സന്ധ്യാ പ്രാര്‍ത്ഥനയെ തുടര്‍ന്ന് ഇ.സി. വര്‍ഗീസ് കോറെപ്പിസ്ക്കോപ്പയും ഫാ. എല്‍ദോസ് പുളിഞ്ചോട്ടിലും പ്രസംഗിക്കും. വെള്ളിയാഴ്ച വൈകീട്ട് സന്ധ്യാ പ്രാര്‍ത്ഥനയെ തുടര്‍ന്ന് ഫാ. എല്‍ദോസ് കര്‍ത്തേടത്ത്, ഫാ. ജേക്കബ് മഞ്ഞളി എന്നിവര്‍ പ്രസംഗിക്കും.