കുടുംബ യൂണിറ്റ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കിഴക്കമ്പലം: സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ കുടുംബ യൂണിറ്റുകളുടെ വാര്‍ഷികവും കുടുംബസംഗമവും സാഹിത്യകാരന് എ.കെ. പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ദാനിയേല്‍ തട്ടാറ അധ്യക്ഷനായി.
എസ്.എസ്.എല്‍.സി., പഌസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ നീനു തമ്പി, ചാള്‍സ് ജോര്‍ജ്, ബിന്‍സി േജായി, സാന്ദ്രജോണ്, അഖില്‍ റെജി എന്നിവര്‍ക്ക് യൂത്ത് അസോസിയേഷന് പുരസ്കാരം നല്കി ആദരിച്ചു. സെന്റ് ജോര്‍ജ് സാധു സംരക്ഷണസമിതി അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
ഫാ. ഷിബു ചെറിയാന്, ഫാ. യല്‍ദോസ് കര്‍ത്തേടത്ത്, ട്രസ്റ്റി വി.എം. ഐസക്, ടി.കെ. തങ്കച്ചന്, ഷാജി എം. ജേക്കബ് എന്നിവര്‍ സംസാരിച്ചു.