കരിങ്ങാച്ചിറ പള്ളി :- നേര്ച്ചസദ്യയില് ആയിരങ്ങള്‍ പങ്കെടുത്തു
കൊച്ചി: കരിങ്ങാച്ചിറ ജോര്‍ജിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കരിങ്ങാച്ചിറ സെ.ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മാര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന്റെ ഭാഗമായി നടന്ന നേര്ച്ചസദ്യയില് ആയിരങ്ങള്‍ പങ്കെടുത്തു. രാവിലെ നടന്ന മൂന്നിന്മേല് കുര്‍ബാനയ്ക്ക് ശേഷം കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് നേര്‍ച്ചസദ്യ ആശീര്‍വദിച്ചു. നേര്‍ച്ച സദ്യ വൈകീട്ട് വരെ നീണ്ടു. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ഫാ.ഷെമ്മി ജോണ്‍ എരമംഗലത്ത്, ഫാ.ജോഷി ചിറ്റേത്ത്, ഫാ.എല്‍ദോ മാത്യു കുറ്റിച്ചിറ കുടിയില്‍, ഫാ.കുര്യാക്കോസ് കണിയത്ത്, ഫാ.ജേക്കബ് കുരുവിള, ഫാ.മത്തായി കുളച്ചിറ, ഫാ.ജോണി തുരുത്തിയില്‍, ഫാ.ഷിബു പുലയത്ത്, ഫാ.എല്‍ദോസ് മഴുവന്നപ്പറമ്പില് എന്നിവര്‍ നേതൃത്വം നല്കി.