കരിങ്ങാച്ചിറ കത്തീഡ്രലില്‍ ദുഖ്റോനോ പെരുന്നാള്‍
കരിങ്ങാച്ചിറ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മാര്‍ തോമാ ശ്ലീഹായുടെ ഓര്‍മപ്പെരുന്നാള്‍ വ്യാഴാഴ്ച നടക്കും. രാവിലെ 7 ന് പ്രഭാത നമസ്കാരം, 7.30 ന് കുര്‍ബാനയും പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും നടക്കും. ചടങ്ങുകള്‍ക്ക് ഫാ. ഷമ്മി ജോണ്‍ എരമംഗലത്ത്, ഫാ. ജോഷി മാത്യു ചിറ്റേത്ത്, ഫാ. യല്‍ദോസ് കുറ്റിച്ചിറകുടിയില് എന്നിവര്‍ നേതൃത്വം നല്‍കും.