കബറിടം വണങ്ങാന്‍ കരിവീരന്മാര്‍; പഞ്ചാരിയില്‍ നാദഗോപുരം തീര്‍ത്ത് കുട്ടികളും
കോതമംഗലം: കബറിടം വണങ്ങാന്‍ പതിവു തെറ്റാതെ കരിവീരന്മാര്‍ എത്തി; പഞ്ചാരിയില്‍ നാദഗോപുരം തീര്‍ത്ത് കുട്ടികളും. ആനകളും കുട്ടികളുടെ മേളപ്പെരുക്കവും പള്ളിമുറ്റത്തെ പൂരപ്പറമ്പാക്കി.
കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ പരി. ബാവയുടെ ഓര്‍മപ്പെരുന്നാളിന്റെ സമാപന ദിവസമായ ശനിയാഴ്ച രാവിലെയാണ് ബാവയുടെ കബറിടം വണങ്ങി കാണിക്കയിടാന്‍ ആനകള്‍ എത്തിയത്.
വട്ടേക്കാട് അയ്യപ്പന്‍, മാനാടി കണ്ണന്‍ എന്നീ ആനകളാണ് പള്ളിക്ക് വലംവച്ച് കബറിങ്കല്‍ തുമ്പിക്കൈ ഉയര്‍ത്തി വണങ്ങിയത്.
മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ യൗസേബിയോസ്, മാത്യൂസ് മാര്‍ അന്തിമോസ്, വികാരി ഫാ. ബിജു അരീക്കല്‍, തന്നാണ്ട് കൈക്കാരന്‍ പി.ഐ. ഏലിയാസ് പാറേക്കര എന്നിവര്‍ ചേര്‍ന്ന് ആനകള്‍ക്ക് അവലും പഴവും ശര്‍ക്കരയും നല്‍കിയാണ് മടക്കിയത്.
ആനകളുെട കബര്‍ വണങ്ങലിനുശേഷം പള്ളിമുറ്റത്ത് ഒന്‍പതിനും പതിനാലിനും ഇടയില്‍ പ്രായമുള്ള 16 കുട്ടികള്‍ ചേര്‍ന്ന് പഞ്ചാരിമേളം അവതരിപ്പിച്ചു. പഞ്ചാരിയുടെ മിഴിവുണര്‍ത്തുന്ന പതികാലത്തോടെയാണ് മേളം തുടങ്ങിയത്. കോല്‍ പിടിച്ച കുരുന്നുകൈകള്‍ ചെണ്ടയില്‍ താളം പെരുക്കിയപ്പോള്‍ ആസ്വാദകര്‍ക്ക് ഹരമായി.
പത്ത് വലന്തലയയും പതിനൊന്ന് താളവും ഏഴ് കൊമ്പും ഏഴ് കുഴലും വായിച്ച് കുട്ടികളടക്കം അമ്പത്തിയൊന്ന് കലാകാരന്മാര്‍ മേളത്തില്‍ പങ്കെടുത്തു. കാണികളെ ആവേശഭരിതരാക്കി മേളം കൊട്ടിക്കലാശിച്ചപ്പോള്‍ താളം തളംകെട്ടി നിന്നു.
പത്ത് ദിവസംനീണ്ട പെരുന്നാള്‍, കൊടിയിറക്കത്തോടെ സമാപിച്ചു. പള്ളിയിലെ വൈദ്യുത ദീപാലങ്കാരം പന്ത്രണ്ട് വരെ ഉണ്ടായിരിക്കും.