കടമറ്റം പള്ളി പെരുന്നാള്‍ ആഘോഷ കമ്മിറ്റി
കോലഞ്ചേരി: കടമറ്റം പള്ളിപ്പെരുന്നാളിന് യാക്കോബായ സുറിയാനി പള്ളിയില്‍ ആഘോഷ കമ്മിറ്റി രൂപവത്കരിച്ചു. ഫിബ്രവരി 6, 7 തീയതികളിലാണ് പെരുന്നാള്‍. വികാരിമാരായ ഫാ. എല്‍ദോ കക്കാടന്‍, ഫാ. പ്രിന്‍സ് മരുതനാട്ട്, ഫാ. ഷിബിന്‍ പോള്‍, ഡീക്കന്‍ എല്‍ദോസ് കൊഴക്കാട്ട്, ട്രസ്റ്റിമാരായ പി.എം. ചാക്കോ പട്ടമ്മാട്ടേല്, മോഹനന് പീടിയേക്കല്‍, പ്രസിഡന്റ് എല്‍ദോസ് പൂത്തോട്ടില്‍, ഷാജി എബ്രാഹാം കാരിക്കോട്ടില്‍, ജോയി തെങ്ങനാക്കുഴി, ബിജു മുടപ്ലാവുങ്കല്, കെ.വി. എല്‍ദോ കരിപ്പാല്‍, ബേബി പാറനാല്‍, ബിജു പുതിയേടത്ത്കുടി എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷക്കമ്മിറ്റി.