എം.ജെ. മര്‍ക്കോസ് എം.ജെ.എസ്.എസ്.എ. ജനറല്‍ സെക്രട്ടറി
കോലഞ്ചേരി: യാക്കോബായ സഭയുടെ അഖില മലങ്കര സണ്‍ഡേ സ്കൂള്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറിയായി എം.ജെ. മര്‍ക്കോസിനെ തിരഞ്ഞെടുത്തു. പുത്തന്‍കുരിശിലെ എം.ജെ.എസ്.എസ്.എ. ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷനായി.
ഭാരവാഹികളായി സാജു ചെറുവിള്ളില്‍ (വൈ. പ്രസി.), പി.വി. ഏലിയാസ്, കോര സി. കുന്നുംപുറം, ബേബി വര്‍ഗീസ് (സെക്ര.), കെ.കെ. മാത്യു (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
യാക്കോബായ സഭാ മാനേജിങ് കമ്മിറ്റിയംഗം, മലങ്കര എംപ്ലോയീസ് സഹകരണ സംഘം പ്രസിഡന്റ്, അഖില മലങ്കര സുവിശേഷ മഹയോഗം കമ്മിറ്റി ഓഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. നേരത്തെ കണ്ടനാട് ഭദ്രാസന ഡയറക്ടര്‍, സെക്രട്ടറി പൂത്തൃക്ക ഡിസ്ട്രിക്ട് ഇന്‍സ്പെക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈ.എം.സി.എ. ദേശീയ സമിതിയംഗം, സംസ്ഥാന സമിതി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എന്നീ പദവികളും വഹിക്കുന്നു. റിട്ടയേര്‍ഡ് അസിസ്റ്റന്റ് രജിസ്ട്രാറായ ഇദ്ദേഹത്തെ ഷെവലിയാര്‍ സ്ഥാനം നല്കി സഭ ആദരിച്ചിട്ടുണ്ട്.