എം.ജെ.എസ്.എസ്.എ. ജില്ലാ സമ്മേളനം
കോലഞ്ചേരി: എം.ജെ.എസ്.എസ്.എ. കോലഞ്ചേരി ജില്ലാ സമ്മേളനം കറുകപ്പിള്ളി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ നടത്തി. ഫാ. ഏലിയാസ് മാരിയില്‍ അധ്യക്ഷതവഹിച്ചു. വികാരി ഫാ. ജേക്കബ് കൂളിയാട്ട് ഉദ്ഘാടനം ചെയ്തു. ഫാ. ജിബു ചെറിയാന്, കെ.എസ്. വര്‍ഗീസ്, സി.കെ. ജോര്‍ജ്, ബാബുപോള്‍, പി.വി. രാജന്, റോയി വി. എബ്രഹാം, എം.കെ. തമ്പി, കെ.എസ്. എബ്രഹാം, ജെയ്സി ജോര്‍ജ്, എന്‍.എം. പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. ശലോമി രാജന് മോഡല്‍ ക്ലാസ്സെടുത്തു. ഫാ. ജിജോ കാണിനാട് ബൈബിള്‍ ക്ലാസ്സിന് നേതൃത്വം നല്കി.