ഇടവക കുടുംബസംഗമം
കോലഞ്ചേരി : സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ്പോള്‍സ് യാക്കോബായ പള്ളി ഇടവകയുടെ കീഴിലുള്ള 16 കുടുംബയൂണിറ്റുകളുടെ സംയുക്ത സംഗമം നടത്തി.
സമാപന സമ്മേളനം പൂത്തൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിബു കെ. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.ഫാ.ബിനു വര്‍ഗീസ് കൊടിയുയര്‍ത്തി. വികാരി ഫാ. ഏലിയാസ് കാപ്പുംകുഴിയുടെ അധ്യക്ഷതയില്‍ സഭാ ട്രസ്റ്റി തമ്പൂജോര്‍ജ് തുകലന്‍ മുഖ്യപ്രഭാഷണം നടത്തി.
ഫാ. പൗലോസ് പുതിയാമഠത്തില്‍, ഫാ. എല്‍ദോ കക്കാടന്‍, ഫാ. ബേബി മാനാത്ത്, ഫാ. ഡോ. ഏലിയാസ് മാരിയില്‍, ഫാ. ജോര്‍ജ് പാറക്കാട്ടില്, സഌബ ഐക്കരക്കുന്നത്ത്, ബാബുപോള്‍, ചെറിയാന് പി. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.